ഫ്രാൻസിലെ സെയിൻ നദിയിൽ ഒറ്റപ്പെട്ടുപോയി കൊലയാളി തിമിംഗലം. ഇതിനെ കടലിലേക്ക് തിരികെ കൊണ്ടുവിടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഓര്ക്കകളുടേതിന് സമാനമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഡ്രോണുകളുടെ സഹായത്തോടെ ഇവരെ കടലിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മെയ് 16 നാണ് ഇതിനെ നദിയിൽ ആദ്യമായി കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളുള്ള ഓര്‍ക്കകളുടെ സമീപം കപ്പലോ ബോട്ടോ എത്തിയാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഡ്രോണുകളുടെ സഹായം തേടിയത്.
രക്ഷാപ്രവർത്തനം എങ്ങനെ നടത്തണമെന്ന് വിലയിരുത്താൻ ദേശീയ അന്തർദേശീയ ഗവേഷകരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
നാലടിയിലധികം നീളമുള്ള ഓർക്കയ്ക്ക് ആവശ്യത്തിനു ഭക്ഷണം കണ്ടെത്താൻ കഴിയാതിരുന്നത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കി. ശുദ്ധജലം തിമിംഗലത്തിന്റെ ആരോഗ്യത്തിനും ഭീഷണിയാണ്. വലകളുടെ സഹായത്തോടെ ഓർക്കയെ കടലിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടുതൽ പ്രയോജനകരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.