Spread the love

മനുഷ്യൻറെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം. 2099 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം മൂലം ഒരു വ്യക്തിക്ക് പ്രതിവർഷം 50 മുതൽ 58 മണിക്കൂർ വരെ ഉറക്കം നഷ്ടപ്പെടുമെന്നാണ് ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

ചൂടുള്ള രാത്രികളിൽ, താപനില 30 ഡിഗ്രി സെൽഷ്യസിൻ മുകളിൽ ഉയരുമ്പോൾ, ഉറക്കത്തിൻറെ ദൈർഘ്യം 14 മിനിറ്റിൽ കൂടുതൽ കുറയുമെന്നും താപനില ഉയരുന്നതിനനുസരിച്ച് ഏഴ് മണിക്കൂറിൽ കുറവ് ഉറങ്ങാനുള്ള സാധ്യത വർദ്ധിക്കുമെന്നും പഠനം കണ്ടെത്തി. 68 രാജ്യങ്ങളിലെ 47,000 ലധികം ആളുകളിലാണ് ഉറക്കം അളക്കുന്ന റിസ്റ്റ് ബാൻഡുകൾ ഉപയോഗിച്ച് പഠനം നടത്തിയത്. അൻറാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലാണ് പഠനം നടത്തിയത്.

By newsten