കാൻബറ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടൂർണമെന്‍റിൽ പങ്കെടുക്കാൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ സർക്കാർ വിസ അനുവദിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന്‍റെ പേരിൽ കഴിഞ്ഞ വർഷം ഓസ്ട്രേലിയ താരത്തിന്‍റെ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു.
പ്രഖ്യാപിച്ച വിസ നിരോധനം മൂന്ന് വർഷം വരെ സാധുതയുള്ളതാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ജോക്കോവിച്ചിന് വിസ അനുവദിച്ചതെന്ന് ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗൈൽസ് പറഞ്ഞു. ഈ തീരുമാനത്തിൽ താൻ വളരെ സന്തുഷ്ടനാണെന്ന് ജോക്കോവിച്ച് പറഞ്ഞു. അടുത്ത വർഷം ജനുവരി 16 മുതൽ 29 വരെയാണ് ടൂർണമെന്‍റ് നടക്കുക.