പീഡനക്കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയിൽ. പ്രതികൾ ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും അതിജീവിത ആവശ്യപ്പെട്ടു.
അതേസമയം, വിജയ് ബാബുവിൻറെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വീട്ടിലെത്തിയ ശേഷം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്താൽ പോരേ എന്ന് കോടതി ചോദിച്ചു. എന്നാൽ എവിടെയായിരുന്നാലും അറസ്റ്റ് അനിവാര്യമാണെന്ന് സർക്കാർ മറുപടി നൽകി.