നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബുവിൻറെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പൊലീസ് അറസ്റ്റ് വാറണ്ട് നേടിയതെന്നും ദുബായിലുള്ള വിജയ് ബാബുവിനെ കൊച്ചിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും അതിനാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
വിജയ് ബാബുവിൻറെ ജാമ്യാപേക്ഷ കഴിഞ്ഞ രണ്ട് തവണയും ഹൈക്കോടതി മാറ്റിവച്ചിരുന്നു. വിജയ് ബാബു ആദ്യം കേരളത്തിലെത്തി എല്ലാ രേഖകളും കോടതിക്ക് നൽകണമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
ഈ മാസം 30ൻ കേരളത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ ! ജാമ്യാപേക്ഷ തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. വിജയ് ബാബുവിനെതിരെ ശക്തമായ വാദങ്ങളാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. ജസ്റ്റിസ് പി ഗോപിനാഥിൻറെ നേതൃത്വത്തിലുള്ള ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി.