നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ദുബായിലുള്ള വിജയ് ബാബു ആദ്യം വീട്ടിലെത്തണമെന്നും കോടതി അറിയിച്ചു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് മാറ്റിവച്ചത്.
ജോർജിയയിൽ നിന്ന് ദുബായിലെത്തിയ വിജയ് ബാബുവിനോട് ജൻമനാട്ടിലേക്ക് ഉള്ള ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, പരാതിക്കാരിയായ നടിക്കെതിരെ വിജയ് ബാബു ഹൈക്കോടതിയിൽ ഉപഹർജി നൽകി.