Spread the love

കൊൽക്കത്ത : ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് കൊൽക്കത്തയിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ കംബോഡിയയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കംബോഡിയയെ തോൽപ്പിച്ചത്. ക്യാപ്റ്റൻ ഛേത്രിയാണ് രണ്ട് ഗോളുകളും നേടിയത്.

ഗോളിനായി ഛേത്രിയെ ആശ്രയിക്കേണ്ടി വരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയായി മാറിയിട്ടുണ്ട്. ഇന്ന് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോങ്ങിനോട് പരാജയപ്പെട്ടിരുന്നു. സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

By newsten