ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഫിറ്റ്നസിന് പേരുകേട്ടയാളാണ്. കുപ്പിയുടെ അടപ്പ് വശത്തുകൂടി തട്ടിത്തെറിപ്പിച്ചാണു കിരൺ റിജിജു വീണ്ടും കയ്യടി നേടുന്നത്. മന്ത്രിയുടെ ബോട്ടിൽ ചലഞ്ചിന്‍റെ വീഡിയോ വൈറലായിരിക്കുകയാണ്.
‘ഫിറ്റ്നസ് എന്നത് ഒറ്റത്തവണയുള്ള പരിശ്രമമല്ല, ജീവിതകാലത്തെ ശീലമാണ്’- വീഡിയോക്കൊപ്പം കേന്ദ്രമന്ത്രി കുറിച്ചു.