ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. കരട് തയ്യാറാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി രഞ്ജന ദേശായിയാണ് സമിതിയെ നയിക്കുന്നത്.
ഗോവയ്ക്ക് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുകയാണെന്നും വിവിധ മതങ്ങളിലും സമുദായങ്ങളിലും പെട്ടവർക്ക് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.