അബുദാബി: തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി യു.എ.ഇ.യിൽ ആരംഭിക്കുന്നു. ജോലി നഷ്ടപ്പെട്ട സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 3 മാസത്തേക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതി 2023 ജനുവരി മുതൽ ആണ് ആരംഭിക്കുക.
സ്വകാര്യ മേഖലയിലെ ജീവനക്കാരെയും രാജ്യം ചേർത്തുപിടിക്കുന്നതിന്റെ ഉദാഹരണമായ നടപടിയാണിതെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പറഞ്ഞു.
പുതിയ തൊഴിലില്ലായ്മ ഇൻഷുറൻസ് നിയമം ആഗോളതലത്തിൽ രാജ്യത്തിൻ്റെ പ്രശസ്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.