അബുദാബി: ചൊവ്വയിലെ കോളനി ജീവിതം മെറ്റാവെഴ്സിലൂടെ ഭൂമിയിൽ തയ്യാറാക്കാൻ യു.എ.ഇ. 2117-ൽ യു.എ.ഇ ചൊവ്വയിൽ നിർമ്മിക്കുന്ന നഗരത്തിന്റെ നേർക്കാഴ്ച ഈ അനുകരണം നൽകും.
ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ വെബ് 3 ടെക്നോളജീസ് കമ്പനിയായ ബേഡുവിനാണ് സിമുലേഷന്റെ ചുമതല. 95 വർഷങ്ങൾക്കപ്പുറം നിർമ്മിക്കുന്ന നഗരത്തിന്റെ അവസ്ഥയും ജീവിതരീതിയും സിമുലേഷനിലൂടെ അവതരിപ്പിക്കും. ഇതിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയം ബഹിരാകാശത്തെയും ചൊവ്വയെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടും.
ബഹിരാകാശ ശാസ്ത്ര രംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.