Spread the love

കമൽ ഹാസൻ-ലോകേഷ് കനകരാജ് ചിത്രം വിക്രം 100 കോടി ക്ലബിൽ ഇടം നേടി, റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ വിക്രം ഈ നേട്ടം കൈവരിച്ചു. ഫിലിം ട്രാക്കർ രമേഷ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ദിനം 34 കോടിയാണ് ചിത്രം നേടിയത്. കേരളത്തിൽ മാത്രം ചിത്രം അഞ്ച് കോടിയിലധികം രൂപ നേടി. കമൽ ഹാസന്റെ 100 കോടി ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് വിക്രം. സിനിമ കണ്ട നടൻ രജനീകാന്ത് കമലിനെ വിളിച്ച് അഭിനന്ദിച്ചു.

By newsten