Spread the love

ദോ​ഹ: ഖത്തറിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളെയും ഒരൊറ്റ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ‘സില’എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും ഖത്തർ പുറത്തിറക്കി. ‘സില ടേക്ക്സ് യു ദേർ ‘ എന്ന ബ്രാൻഡ് കാമ്പയിന്റെ ഭാഗമാണ് ആപ്പും വെബ്സൈറ്റും അവതരിപ്പിക്കുന്നത്. യാത്ര എളുപ്പവും സ്മാർട്ടും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതിന് നിരവധി പ്രവർത്തനങ്ങളുമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിവിധ ഗതാഗത മാർഗങ്ങൾ സംയോജിപ്പിച്ച് രാജ്യത്തുടനീളമുള്ള യാത്ര സൗകര്യപ്രദവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സില’ രൂപീകരിച്ചതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. സാങ്കേതികകാര്യ വകുപ്പ് മേധാവി ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഖത്തറിലെ സമൂഹത്തിന് കൂടുതൽ സമഗ്രമായ ഗതാഗത സംവിധാനം സാധ്യമാക്കും.

‘സില’ ആപ്പും വെബ്സൈറ്റും ഒരു തുടക്കം മാത്രമാണെന്നും ലോഞ്ചി​ന്‍റെ അ​ന്തി​മ​ഘ​ട്ടം പൂർത്തിയാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ പൊ​തു​ഗ​താ​ഗത ശൃം​ഖ​ല പൂ​ർ​ണ​മാ​യും സ​മ​ഗ്ര​മാ​കു​മെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

By newsten