ബർലിൻ: ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു തീരുമാനം പ്രഖ്യാപിച്ചു. ഇനി മുതൽ ട്രാൻസ്ജെൻഡർ കളിക്കാർക്ക് പുരുഷ ടീമിലോ വനിതാ ടീമിലോ ഇഷ്ടമുള്ള രീതിയിൽ കളിക്കാമെന്നാണ് അസോസിയേഷന്റെ തീരുമാനം.
നേരത്തെ, മെഡിക്കൽ പരിശോധനകൾക്കും ലിംഗനിർണയത്തിനും ശേഷം അതനുസരിച്ച് മാത്രമേ ടീമിനെ തിരഞ്ഞെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. നിലവിൽ, അമേച്വർ, യൂത്ത്, ഫുട്സാൽ തലങ്ങളിലാണ് നിയമം നടപ്പാക്കുന്നത്. പുതിയ നിയമപ്രകാരം കളിക്കാർക്ക് ടീമിനെ മാറ്റാനും അനുവാദമുണ്ട്. ഇതിനർത്ഥം നിലവിൽ പുരുഷ ഫുട്ബോളിൽ കളിക്കുന്നവർക്ക് വനിതാ ടീമിലേക്ക് മാറാം അല്ലെങ്കിൽ തിരിച്ചും.
ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് മത്സരിക്കാൻ പുതിയ ‘ഓപ്പൺ കാറ്റഗറി’ കൊണ്ടുവരാൻ കഴിഞ്ഞയാഴ്ച വേൾഡ് സ്വിമ്മിംഗ് ബോഡി ഫിന തീരുമാനിച്ചിരുന്നു.