ദില്ലി: ജൂണിൽ രാജ്യത്തെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുന്നു. 2022 ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 26.1 ബില്യൺ ഡോളർ ഉയർന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഇത് 2021 ജൂണിനെ അപേക്ഷിച്ച് 172 ശതമാനം വർദ്ധനവാണ്. 2021 ജൂണിൽ വ്യാപാരക്കമ്മി 9.6 ബില്യൺ ഡോളറായിരുന്നു.
അതേസമയം, ജൂണിൽ ഇന്ത്യയുടെ കയറ്റുമതി 23.5 ശതമാനം ഉയർന്ന് 40.13 ബില്യൺ ഡോളറിലെത്തി. ജൂണിൽ ഇന്ത്യയുടെ ഇറക്കുമതി 57.5 ശതമാനം ഉയർന്ന് 66.31 ബില്യൺ ഡോളറിലെത്തി. ഇതോടെ വ്യാപാരക്കമ്മി 26.1 ബില്യൺ ഡോളറിലെത്തി.
കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയരുകയാണ്. ഏപ്രിലിൽ ഇത് 20.4 ബില്യൺ ഡോളറായിരുന്നു. മെയ് മാസത്തിൽ ഇത് 23.3 ബില്യൺ ഡോളറായി ഉയർ ന്നു.