Spread the love

ടോവീനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘വാശി’ നാളെ മുതൽ തീയേറ്ററുകളിലെത്തും. നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജി സുരേഷ് കുമാർ ആണ്. ഒരു രസകരമായ എൻറർടെയ്നറിൻറെ സ്വഭാവത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. നന്ദു, ബൈജു സന്തോഷ്, അനു മോഹൻ, ഡോ.റോണി, കോട്ടയം രമേശ്, മുകുന്ദൻ, കൃഷ്ണൻ സോപാനം, അങ്കിത്, ശ്രീലക്ഷ്മി, മായ വിശ്വനാഥ്, മായ മേനോൻ എന്നിവരും അഭിനയിക്കുന്നു. ജാനിസ് ചാക്കോ സൈമണിൻറെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
വിനായക് ശശികുമാറിൻറെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്നിരിക്കുന്നു. റോബി വർഗീസ് രാജാണ് ഛായാഗ്രാഹകൻ. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. കലാസംവിധാനം – മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം – ദിവ്യ ജോർജ്, മേക്കപ്പ് – പി വി ശങ്കർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രതാപൻ കല്ലിയൂർ, ലൈൻ പ്രൊഡ്യൂസർ – കെ രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – നിതിൻ മോഹൻ, കോ-പ്രൊഡ്യൂസേഴ്സ് – മേനക സുരേഷ് – രേവതി സുരേഷ്, ഉർവശി തിയേറ്റേഴ്സ്

By newsten