ജൂണോടെ ജപ്പാൻ വിനോദസഞ്ചാരം പുനരാരംഭിക്കും. ജൂൺ 10 മുതൽ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകും. കൊവിഡ് റിപ്പോർട്ട് ചെയ്ത് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ പാക്കേജ് യാത്രകൾ മാത്രമാണ് അനുവദനീയം. കൊവിഡ് കേസുകൾ കുറവുള്ള സ്ഥലങ്ങളിൽ നിന്ന് മൂന്ന് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് എത്തുന്ന വിനോദസഞ്ചാരികൾക്ക് കൊവിഡ് പരിശോധനയോ ക്വാറൻറൈനോ ആവശ്യമില്ല.
ഓസ്ട്രേലിയ, സിംഗപ്പൂർ, തായ്ലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ടൂർ പാക്കേജുകൾ ഈ ആഴ്ച ജപ്പാനിൽ എത്തും. ഈ പാക്കേജുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വരുന്ന 50 പേരുണ്ട്. ഇവർക്ക് പ്രത്യേക വിസ അനുവദിച്ചിട്ടുണ്ട്. ഇത് മെയ് 31ന് അവസാനിക്കും.