ന്യൂഡല്‍ഹി: ഗൂഗിൾ ജിമെയിലിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു. ജിമെയിലിന്‍റെ ഇന്‍റർഫേസ് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ മാറ്റാനാണ് പുതിയ തീരുമാനം.
ഈ വർഷമാദ്യം ജിമെയിലിനെ പുതിയ ലേഔട്ടിലേക്ക് മാറ്റിയിരുന്നു. എന്നിരുന്നാലും, ജിമെയിലിൽ പഴയ ലേഔട്ട് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ, ഈ മാസം മുതൽ, പഴയ രൂപത്തിലേക്ക് മടങ്ങാൻ കഴിയില്ല.
ഈ വർഷം ഫെബ്രുവരിയിൽ, ജിമെയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു പുതിയ പതിപ്പിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. ഏപ്രിൽ ആയപ്പോഴേക്കും ഇത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചു. പുതിയ ഡിസൈൻ ഇഷ്ടപ്പെടാത്ത ഉപഭോക്താക്കൾക്ക് വേണ്ടിയാണ് പഴയ ഡിസൈൻ ഉപയോഗിക്കാനുള്ള ഓപ്ഷൻ നൽകിയത്.