ലോകത്തിലെ ആദ്യത്തെ ഭീമൻ ഫ്ലോട്ടിംഗ് ഫിഷ് ഫാം ‘ഗുവോക്സിൻ 1’ ചൈനയിലെ കിഴക്കൻ തുറമുഖ നഗരത്തിൽ നിന്ന് പുറപ്പെട്ടതായി ചൈനീസ് അക്കാദമി ഓഫ് ഫിഷറി സയൻസസ് അറിയിച്ചു. ഓരോ വർഷവും 3,700 ടൺ മത്സ്യം വരെ ഉത്പാദിപ്പിക്കാൻ ഇതിനു കഴിയും. 820 അടി നീളവും 147 അടി വീതിയും 130,000 ടൺ സ്ഥാനചലനവും കപ്പലിനുണ്ട്.