അബുദാബി: യു.എ.ഇ.യിൽ പുതുതായി നിയമിതരായ മൂന്ന് മന്ത്രിമാർ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.
പുതിയ മൂന്ന് മന്ത്രിമാരിൽ രണ്ട് പേർ വനിതകളാണ്. മന്ത്രിമാരായ ഡോ.അഹ്മദ് ബെൽഹുൽ അൽ ഫലാസി (വിദ്യാഭ്യാസം), സാറാ അൽ അമീരി (പൊതുവിദ്യാഭ്യാസം-അഡ്വാൻസ്ഡ് ടെക്നോളജി), സാറാ മുസല്ലം (പ്രാരംഭ വിദ്യാഭ്യാസം) എന്നിവർ ആണ് സത്യപ്രതിജ്ഞ ചെയ്തത്. വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനത്തിന് മൂവർക്കും ശൈഖ് മുഹമ്മദ് ആശംസകൾ നേർന്നു.
രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിന് തുടർച്ചയായ വികസനത്തിന്റെ ആവശ്യകത ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഊന്നിപ്പറഞ്ഞു. വികസനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ ഞങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും ഞങ്ങളുടെ പ്രധാന ദേശീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.