Spread the love

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 77-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിഭജന ശക്തികൾക്കെതിരെ കേരളത്തെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും സംസ്ഥാനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തട്ടെയെന്നും സ്റ്റാലിൻ തന്റെ ആശംസ കുറിപ്പിൽ പറഞ്ഞു.

എന്റെ പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ @pinarayivijayan ജൻമദിനാശംസകൾ . വിഭജന ശക്തികൾ ക്കെതിരെ കേരളത്തെ ശക്തിപ്പെടുത്താനും രാഷ്ട്രത്തിൻറെ ഐക്യത്തിൽ സംസ്ഥാനങ്ങളുടെ കരുത്ത് പ്രകടമാക്കാനും കൂടുതൽ ശക്തി നിങ്ങൾ ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

By newsten