കളവ് പോയ 10 പുരാവസ്തുക്കളും പ്രതിമകളും വിഗ്രഹങ്ങളും തമിഴ്നാട് സർക്കാരിന് കൈമാറാൻ കേന്ദ്ര സർക്കാർ. 2020-2022 കാലയളവിൽ ഓസ്ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന നാല് പുരാവസ്തുക്കളും കഴിഞ്ഞ വർഷം യുഎസിൽ നിന്ന് തിരികെ കൊണ്ടുവന്ന 6 പുരാവസ്തുക്കളുമാണ് തിരിച്ചുനല്‍കുന്നത്.
നന്ദികേശ്വര പ്രതിമ (13-ാം നൂറ്റാണ്ട്), വിഷ്ണു പ്രതിമ (11-12 നൂറ്റാണ്ട്), പാർവ്വതി വിഗ്രഹം (11-12 നൂറ്റാണ്ട്), ശിവ-പാർവതി വിഗ്രഹം (12-ാം നൂറ്റാണ്ട്), സംബന്ധർ (11-ാം നൂറ്റാണ്ട്) എന്നിവയാണ് കൈമാറ്റം ചെയ്യപ്പെടുന്ന പ്രധാന കരകൗശല വസ്തുക്കൾ.