Spread the love

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. 48 പന്തിൽ നിന്ന് മൂന്ന് സിക്സും 11 ഫോറും സഹിതം 76 റണ്‍സെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയതിൻ്റെ ക്ഷീണം തീർത്താണ് കിഷൻ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. കിഷനും ഋതുരാജ് ഗെയ്ക്വാദും 38 പന്തിൽ 57 റണ്‍സടിച്ചാണ് തുടങ്ങിയത്.

15 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 23 റണ്‍സെടുത്ത ഋതുരാജിനെ വെയ്ൻ പാർനെൽ ആണ് പുറത്താക്കിയത്. ശ്രേയസ് അയ്യർ ടീമിന്റെ റൺറേറ്റ് 10 ൽ താഴാതെ നിലനിർത്തി. രണ്ടാം വിക്കറ്റിൽ ശ്രേയസും കിഷനും ചേർന്ന് 80 റൺസ് കൂട്ടിച്ചേർത്തു. നന്നായി ബാറ്റ് ചെയ്ത ശ്രേയസ് പതിനേഴാം ഓവറിൽ ഡ്വെയ്ൻ പ്രിട്ടോറിയസിന് മുന്നിൽ പിഴച്ചു. 27 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും സഹിതം 36 റൺസാണ് അദ്ദേഹം നേടിയത്.

By newsten