നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് ഒരുക്കിയ വലിയ തിരിച്ചുവരവാണ് ‘കടുവ’. ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളുമായി പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ചപ്പോൾ പിറന്ന മാസ് മസാല ചിത്രത്തിന്റെ വിജയം പുതിയ എസ്യുവി സ്വന്തമാക്കിയാണ് അദ്ദേഹം ആഘോഷിച്ചത്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായ എക്സ്സി 60 ആണ് ഷാജി കൈലാസ് വാങ്ങിയത്. ഹൈടെക് സാങ്കേതികവിദ്യ, സുഖകരമായ യാത്ര, കൂടുതൽ സുരക്ഷ എന്നിവയുടെ സംയോജനത്തോടെ വോൾവോയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എക്സ്സി 60. എമർജൻസി ബ്രേക്കിംഗ് ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളുള്ള വോൾവോ എക്സ്സി-60 കാറിനുള്ളിലുള്ളവർക്ക് മാത്രമല്ല, സൈക്കിളുകൾ, കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർക്കും സംരക്ഷണം ഉറപ്പാക്കുന്നു.
പെട്രോൾ മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 2.4 ലിറ്റർ ടർബോചാർജ്ഡ് 5 സിലിണ്ടർ എൻജിൻ 250 ബിഎച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാനും 6.9 സെക്കൻഡ് മാത്രമേ എടുക്കൂ. 65.90 ലക്ഷം രൂപയാണ് വോൾവോ എക്സ്സി 60യുടെ ഷോറൂം വില.