Newdelhi: രാജ്യസുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷം മുൻപ് രാജ്യത്ത് നിരോധിച്ച ടിക് ടോക് ആപ്പ് തിരികെ വരുന്നു. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ മുന്നേറുന്ന സമയത്താണ് ദേശീയ സുരക്ഷയുടെ പേരിൽ കേന്ദ്ര സർക്കാർ ടിക് ടോക്ക് നിരോധിച്ചത്. ടിക് ടോക് ഉൾപ്പെടെ 58 ആപ്ലിക്കേഷനുകളാണ് അന്ന് നിരോധിച്ചത്. ടിക് ടോക്കിൻറെ ഉപയോക്താക്കളായവർക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ കമ്പനിയുമായി കൈകോർത്ത് രാജ്യത്തേക്ക് മടങ്ങാനുള്ള ശ്രമങ്ങളാണ് ബൈറ്റ്ഡാൻസ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു ഇന്ത്യൻ കമ്പനിയിൽ ചേരുന്നതിലൂടെ, കേന്ദ്ര സർക്കാരിൻറെ നിയന്ത്രണങ്ങളെ മറികടക്കാനും ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളിൽ നിന്ന് മുക്തി നേടാനും കഴിയുമെന്ന് ബൈറ്റ്ഡാൻസ് പ്രതീക്ഷിക്കുന്നു.