ന്യൂഡൽഹി: അടുത്ത വർഷം ആഗോള സമ്പദ്വ്യവസ്ഥയിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ലോകത്തിലെ 1300 പ്രമുഖ കമ്പനികളുടെ സിഇഒമാർക്കിടയിൽ കെപിഎംജി നടത്തിയ സർവേയിലാണ് പ്രവചനം. 86 ശതമാനം സിഇഒമാരും ലോക സമ്പദ് വ്യവസ്ഥയിൽ മാന്ദ്യം പ്രവചിച്ചു. 58% പേർ ചെറിയ മാന്ദ്യം മാത്രമാണുണ്ടാവുകയെന്നും പ്രവചിച്ചു.
മാന്ദ്യം കമ്പനികളുടെ വരുമാനത്തിൽ 10 ശതമാനം വരെ കുറവ് വരുത്തും. മാന്ദ്യം സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും സിഇഒമാർ പ്രവചിക്കുന്നു. മാന്ദ്യമുണ്ടാവുമെങ്കിൽ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവരുമെന്നും കമ്പനികളുടെ മേധാവികൾ പറഞ്ഞു.
സർവേയിൽ പങ്കെടുത്തവരിൽ 71 ശതമാനം പേരും കമ്പനിയുടെ സിഇഒമാർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 9 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയും യുക്രെയ്ൻ-റഷ്യ യുദ്ധം എന്നിവയെല്ലാമാണ് ആഗോള സമ്പദ്വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തുന്നത്.