Spread the love

മദീന: മദീനയിലെ ഇസ്ലാമിക് സർവകലാശാലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ലോകത്തിലെ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസ് എന്ന പദവിയാണ് സർവകലാശാല നേടിയത്.

170 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ ഒരുമിച്ച് പഠിക്കുന്നു.ഇവർ 50 ലധികം വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്നു. വിദ്യാർത്ഥികളുടെ ഈ അപൂർവ ഒത്തുചേരലാണ് അവർക്ക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിക്കൊടുത്തത്.

1961ൽ ആരംഭിച്ച സർവ്വകലാശാല ലോകമെമ്പാടുമുള്ള എല്ലാ വിദ്യാർഥികൾക്കും സൗജന്യ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.

By newsten