Spread the love

റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകൾ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ മുടിയും കഴുത്തും മറയ്ക്കണമെന്ന് സിവിൽ അഫയേഴ്സ് മന്ത്രാലയം. സ്ത്രീകളുടെ മുടിയോ കഴുത്തോ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ കാണിക്കാമെന്ന ധാരണ തെറ്റാണെന്ന് സിവിൽ സ്റ്റാറ്റസ് ഡിപ്പാർട്ട്മെന്റ് വക്താവ് മുഹമ്മദ് അൽ ജാസിർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളും വിവരങ്ങളും എല്ലാവരും പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ദേശീയ തിരിച്ചറിയൽ കാർഡിൽ ഫോട്ടോ എടുക്കുമ്പോൾ സ്ത്രീകൾക്ക് മുടിയും കഴുത്തും കാണിക്കാമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സ്ത്രീകൾ അവരുടെ തിരിച്ചറിയൽ കാർഡിലെ ചിത്രങ്ങളിൽ മുടിയും കഴുത്തും മറക്കണം എന്നത് നേരത്തെയുളള നിബന്ധനയാണ്.

By newsten