കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നിയെ ഉചിതമായ മാർഗങ്ങളിലൂടെ നശിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, മേയർ എന്നിവർക്കാണ് അനുമതി നൽകിയിരിക്കുന്നത്. വിഷം, സ്ഫോടക വസ്തുക്കൾ, വൈദ്യുതാഘാതം എന്നിവ ഉപയോഗിച്ച് കൊല്ലാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിൽ, കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് മാത്രമേ അധികാരമുള്ളൂ.