കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനു പ്രശ്നം കൈകാര്യം ചെയ്യാമെന്ന് ചൂണ്ടിക്കാട്ടി മുരളീധരൻ എംപി നൽകിയ ഹർജിക്ക് മറുപടിയായാണ് വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഈ മറുപടി നൽകിയത്. ബജറ്റ് സമ്മേളനത്തിൽ കേരള എംപിമാർ വിഷയം ഉന്നയിച്ചപ്പോൾ സ്വീകരിച്ച അതേ നിലപാടാണ് കേന്ദ്രസർക്കാർ ആവർത്തിച്ചത്.
നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ മുമ്പും വന്യമൃഗശല്യം നേരിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ കണക്കിലെടുത്ത് കാട്ടുപന്നിയെ കൊല്ലാൻ കഴിയില്ലെന്നും മറുപടിയിൽ പറയുന്നു.