നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജി വേണമെന്ന ആവശ്യത്തെ വിമർശിച്ച് നടൻ സിദ്ദിഖ്. ജഡ്ജിയെ വിശ്വാസമില്ലെങ്കിലും ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു. വിധി എതിരാണെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. തൃക്കാക്കരയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആതിജിതയുടെ പരാതി ചർച്ചയായോ എന്ന ചോദ്യത്തിൻ ‘നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണോ’ എന്നായിരുന്നു സിദ്ധിഖിൻറെ മറുപടി. വിധിക്ക് ശേഷം നിങ്ങൾക്ക് സംതൃപ്തിയില്ലെങ്കിൽ, മേൽക്കോടതിയെ സമീപിക്കുക എന്നതാണ് മര്യാദ. അങ്ങനെയാണ് നിയമവ്യവസ്ഥ പ്രവർത്തിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
പാലച്ചുവട് വ്യാസ വിദ്യാലയത്തിലാണ് സിദ്ദിഖ് വോട്ട് രേഖപ്പെടുത്തിയത്. തൃക്കാക്കരയിൽ വികസനം കൊണ്ടുവരുമെന്നാണ് എല്ലാ സ്ഥാനാർത്ഥികളും പറയുന്നത്. ഇത് കേൾ ക്കുമ്പോൾ തൃക്കാക്കരയെവിടെ വികസിപ്പിക്കും എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. തൃക്കാക്കരയിൽ കെട്ടിടങ്ങളാൽ തിങ്ങിനിറഞ്ഞിരുന്നു. റോഡ് നിർമ്മാണത്തിൻ ഊന്നൽ നൽകി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. സിദ്ദീഖ് പറഞ്ഞു.