Spread the love

ഇന്ത്യയിൽ ഏകദേശം 7.50 കോടി രൂപ വിലവരുന്ന ഫെരാരി എസ്എഫ് 90 സ്ട്രേഡേൽ ഇടിച്ചു തകർത്തത് റോഡരികിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങളെ. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന അപകടം ലണ്ടനിലെ ബർമിങ്ഹാമിലെ തെരുവിലാണ് നടന്നത്. കാർ നിയന്ത്രണം വിട്ട് റോഡരികിൽ എതിർദിശയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടം നടന്നയുടൻ ഫെരാരിയുടെ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങുന്നത് വീഡിയോയിൽ കാണാം. അൽപസമയത്തിനു ശേഷം ഡ്രൈവർ സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു. അപകടത്തിൽ ഫെരാരിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. മറ്റ് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

By newsten