മെയ് മാസത്തിലെ വാഹന വിൽപ്പനയുടെ കണക്കിൽ ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനത്താണ്. 43,341 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ മോട്ടോഴ്സ് ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. പതിവുപോലെ 124474 വാഹനങ്ങളുമായാണ് മാരുതി ഒന്നാമതെത്തിയത്.
കഴിഞ്ഞ വർഷം മേയിൽ 15,181 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ മോട്ടോഴ്സ് 185 ശതമാനം വളർച്ചയോടെ രണ്ടാം സ്ഥാനത്തെത്തി. ടാറ്റയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള വിൽപ്പനയാണിത്. 42293 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം മേയിൽ ഹ്യുണ്ടായിയുടെ വിൽപ്പന 25,001 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 69.2 ശതമാനമായിരുന്നു വളർച്ച.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടാറ്റ ഹ്യുണ്ടായിയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തുന്നത്. അറ്റകുറ്റപ്പണികൾക്കായി ഹ്യുണ്ടായിയുടെ നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടിയതും ചിപ്പുകളുടെ ക്ഷാമവുമാണ് വിൽപ്പനയിലെ ഇടിവിന് കാരണമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.