Spread the love

ബോളിവുഡ് താരം ഷാരുഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡോണ്‍. ‘ഡോൺ’, ‘ഡോൺ 2’ എന്നിവ ബോളിവുഡിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിൻറെ മൂന്നാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ ആരാധകർ. റിപ്പോർട്ട് പ്രകാരം ഷാരുഖ് ഖാനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിൻറെ ഭാഗമാകാൻ സാധ്യതയുണ്ട്.

1978ൽ പുറത്തിറങ്ങിയ ഡോൺ കാണാൻ തിയേറ്ററിന് മുന്നിൽ കാത്തിരിക്കുന്ന പ്രേക്ഷകരുടെ ചിത്രം അമിതാഭ് ബച്ചൻ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിതാഭ് ബച്ചനും ഷാരുഖ് ഖാനും ഡോൺ 3 യിൽ ഒരുമിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നത്. അതേസമയം, ഡോൺ 3 യുടെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഡോൺ 3 യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫർഹാൻ അക്തർ തന്നെയാണ്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫർഹാൻ അക്തറിൻ്റെ എക്സൽ എൻ്റർടെയ്ൻമെൻ്റാണ് ചിത്രം നിർമ്മിക്കുന്നത്.

By newsten