Spread the love

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ ജൂൺ 13ന് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷാ പേപ്പറിൽ 150 ശതമാനം ചോദ്യങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും.

വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. പരീക്ഷയും മൂല്യനിർണയവും സുഗമമായി നടക്കും. മോഡൽ പരീക്ഷ ജൂൺ രണ്ടിന് നടക്കും. 4,22,651 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്.

By newsten