ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. എടിഎം, മിത്രം, ചവർപാദ, എന്റെ കല്ലുപെൻസിൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാൽ. കെ എൻ ശിവൻകുട്ടൻ തിരക്കഥയെഴുതി മൈന ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്.
‘ചാവേർപ്പട’യ്ക്ക് ശേഷം ശിവൻ കുട്ടനും ജസ്പാൽ ഷണ്മുഖവും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു ഗ്രാമത്തിലെ എംഎ, ബിഎഡ് ബിരുദധാരിയായ ജോസ് എന്ന വ്യക്തി ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപകനായി ജോലിക്കു കയറുന്നു. ഇയാളുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവവികാസം ഒരു ക്രൈം ആയി മാറുന്ന കഥയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. കോമഡിക്കും ഗാനങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപ്പാല, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.