Spread the love

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ 148 റൺസ് വിജയലക്ഷ്യം, ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 10 പന്തും 4 വിക്കറ്റും ബാക്കിനിൽക്കെ ആണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലെന്നപോലെ രണ്ടാം ടി20യിലും ദക്ഷിണാഫ്രിക്കൻ മധ്യനിര ഇന്ത്യൻ ബൗളർമാരിൽ ആധിപത്യം പുലർത്തി. ആദ്യ മത്സരത്തിൽ വാൻ ഡെർ ഡസ്സനും മില്ലറും ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഹെന്റിച്ച് ക്ലാസൻ (81) ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിലെ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി. ഇതോടെ ഋഷഭ് പന്തിന് ക്യാപ്റ്റനെന്ന നിലയിലുള്ള രണ്ടാം മത്സരവും നഷ്ടമായി. ഇന്ത്യക്കു വേണ്ടി ഭുവനേശ്വർ കുമാർ തന്റെ നാല് ഓവറിൽ 13 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ സ്കോർ പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും മോശം തുടക്കമാണ് ലഭിച്ചത്. തെംബ ബാവുമ (35) നാലാം വിക്കറ്റിൽ ഹെന്റിച്ച് ക്ലാസനുമായി ചേർന്ന് നാലാം വിക്കറ്റില്‍ 93 റൺസിൽ എത്തിച്ചു. ഹെന്റിച്ച് ക്ലാസെൻ ദക്ഷിണാഫ്രിക്കയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു, ഒരു പരമ്പര വിക്കറ്റുകൾ ബാക്കിനിൽക്കെ. ചാഹൽ ആണ് ഈ നിർണായക കൂട്ടുകെട്ട് തകർത്തത്. ചാഹൽ ബവുമയെ ക്ലീൻ ബൗള്‍ഡാക്കുകയായിരുന്നു.

By newsten