Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,160 രൂപയായി ഉയർന്നു. ഇന്നലെ പവൻ 200 രൂപയുടെ കുറവുണ്ടായി.

ഗ്രാമിനു 22 കാരറ്റ് സ്വർണത്തിനു ഇന്ന് 10 രൂപയാണ് കൂടിയത്. ഇന്നലെ പവൻ 25 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ശനിയാഴ്ച പവൻ 35 രൂപ കുറഞ്ഞിരുന്നു. ഗ്രാമിനു 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,770 രൂപയാണ്. സംസ്ഥാനത്ത് ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചിട്ടുണ്ട്. പവൻ 10 രൂപയാണ് കൂടിയത്. ഇന്നലെ പവൻ 20 രൂപ കുറഞ്ഞു. ശനിയാഴ്ച പവൻ 30 രൂപയുടെ കുറവുണ്ടായി.  ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻ 3,940 രൂപയാണ് വിപണി വില.  ജൂൺ മൂന്നിനു 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 45 രൂപ ഉയർന്നിരുന്നു.  

അതേസമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

By newsten