അൽഫോൺസ് പുത്രന്റെ ‘പ്രേമം’ കാരണമാണ് താൻ ‘കിരിക് പാർട്ടി’ എന്ന ചിത്രം ചെയ്തതെന്ന് നടൻ രക്ഷിത് ഷെട്ടി. പ്രേമം തനിക്ക് പ്രചോദനാത്മകമായ സിനിമയാണെന്ന് രക്ഷിത് പറഞ്ഞു. രക്ഷിത് ഷെട്ടി എഴുതിയ കിരിക് പാർട്ടി ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു. 2016 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.
രക്ഷിത് ഷെട്ടി പറഞ്ഞു:
ഇന്ന് ആരാണ് മലയാള സിനിമ കാണാത്തത്? പ്രത്യേകിച്ചും ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന എന്നെപ്പോലുള്ള ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം മലയാള സിനിമ ഒരു സ്വപ്നതുല്യമായ സ്ഥലമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ വളരെ കുറച്ച് സിനിമകൾ മാത്രമേ കാണുന്നുള്ളൂ. എന്നാൽ ‘പ്രേമം’ എന്നെ സംബന്ധിച്ചിടത്തോളം പ്രചോദനാത്മകമായ ഒരു സിനിമയാണ്. ‘പ്രേമം’ കാരണം ഞാൻ ‘കിരിക് പാർട്ടി’ ചെയ്തു. വളരെക്കാലം മുമ്പ് ഞാൻ എഴുതിയ തിരക്കഥയായിരുന്നു അത്. പക്ഷേ, ഞാനത് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു.