Spread the love

സ്റ്റോക്കോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കരോലിൻ ആർ. ബെർട്ടോസി, മോർട്ടൺ മെൽഡൽ, ബാരി ഷാർപ്പ്ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ‘ക്ലിക്ക് കെമിസ്ട്രി, ബയോഓർതോജനൽ കെമിസ്ട്രി’ എന്നിവയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് ബാരി ഷാർപ്ലെസിന് നോബൽ സമ്മാനം ലഭിക്കുന്നത്.

ബെഞ്ചമിൻ ലിസ്റ്റ് (ജർമ്മനി), ഡേവിസ് മാക്മില്ലൻ (യുഎസ്എ) എന്നിവർക്കാണ് 2021 ലെ പുരസ്കാരം ലഭിച്ചത്. അസിമട്രിക് ഓർഗാനോകാറ്റലിസ്റ്റുകൾ വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം ലഭിച്ചത്.

By newsten