Spread the love

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ള ജമുയി ജില്ലയിൽ സ്വർണം കണ്ടെത്താൻ ഒരുങ്ങി ബീഹാർ സർക്കാർ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ പ്രകാരം രാജ്യത്തെ സ്വർണ്ണ നിക്ഷേപത്തിന്റെ 44%വും ജാമുയി ജില്ലയിലാണ്.

സ്വർണ്ണ പര്യവേക്ഷണത്തിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവയ്ക്കാൻ ബീഹാർ ഖനി വകുപ്പ് നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷനുമായി (എൻ.എം.ഡി.സി) ചർച്ച നടത്തി വരികയാണ്. പര്യവേക്ഷണത്തിന്റെ പ്രാരംഭ ഘട്ടം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ജാമുയി ജില്ലയിലെ സോനോ, കർമാത്തിയ, ഝാജ എന്നിവിടങ്ങളിൽ വലിയ തോതിൽ സ്വർണ്ണ നിക്ഷേപമുണ്ട്.

By newsten