റഷ്യ, യുക്രൈൻ യുദ്ധത്തിനിടെ വെടിയുണ്ട തടഞ്ഞ് സൈനികന്റെ ജീവൻ രക്ഷിച്ച് താരമായിരിക്കുകയാണ് ഒരു മൊബൈൽ ഫോൺ. ജാക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐഫോൺ 11 പ്രോയാണ് സൈനികനെ ബുള്ളറ്റിൽ നിന്ന് രക്ഷിച്ചത്.
വൈറലായി വിഡിയോയിൽ തന്റെ ബാക്ക്പാക്കിൽ നിന്ന് സൈനികൻ ഐഫോൺ പുറത്തെടുക്കുന്നത് കാണിക്കുന്നു വെടിയുണ്ട തുളച്ചുകയറിയ ഫോൺ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. എന്നാൽ 2019 മോഡൽ ഫോൺ ഇല്ലായിരുന്നുവെങ്കിൽ വെടിയുണ്ട തന്റെ ശരീരത്തിൽ തുളച്ചു കയറുമായിരുന്നുവെന്ന് സൈനികൻ അവകാശപ്പെട്ടു.