Spread the love

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ ജൂൺ 17ന് പ്രദർശനത്തിനെത്തും.   ശ്രീജിത്ത് രവി, നിഷ സാരംഗ് എന്നിവർക്കൊപ്പം ശ്രീജിത്തിന്റെ മകൻ ഋതുണ്‍ ജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാവിലെ 11 മണിക്ക് റിലീസ് ചെയ്തു. നവാഗതയായ മാളവിക മനോജാണ് നായിക. ഫൺറ്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറുകളിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകരുന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ – രതിൻ രാധാകൃഷ്ണൻ.

By newsten