രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ‘ദി കശ്മിര് ഫയല്‍സ്’ ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി പുതിയ ചിത്രം പ്രഖ്യാപിച്ചു. സമീപകാലത്ത് ചർച്ച ചെയ്യപ്പെട്ടതും വിവാദപരവുമായ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ദി കശ്മീർ ഫയൽസ്’. ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ദി കശ്മീർ ഫയൽസിന്റെ പ്രവർത്തകർ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.
‘ദി വാക്സിൻ വാര്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അവിശ്വസനീയമായ ഒരു യഥാർത്ഥ കഥ പറയുന്ന ചിത്രമാണെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. 2023 സ്വാതന്ത്ര്യദിനത്തിൽ എത്തുന്ന ചിത്രം 11 ഭാഷകളിൽ റിലീസ് ചെയ്യും.
കോവിഡ്-19, രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ എന്നിവയെക്കുറിച്ചുള്ളതായിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകൾ. യാം ബുദ്ധ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. അഭിനേതാക്കളെ വെളിപ്പെടുത്തിയിട്ടില്ല.