Spread the love

ഉപയോക്താക്കളുടെ അക്കൗണ്ടുകൾ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചു. എന്നാൽ പ്രശ്നത്തിന്‍റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഇന്ത്യക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തുറക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടത്. സ്ക്രീൻഷോട്ട് സഹിതം നിരവധി ട്വീറ്റുകൾ ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ടു.

ആപ്പ് തുറക്കാൻ ശ്രമിച്ചവർ അക്കൗണ്ട് സസ്പെൻഡ് ചെയ്തുവെന്ന സന്ദേശമാണ് കണ്ടത്. ഇത്തരം നടപടികളുടെ സാഹചര്യത്തിൽ അക്കൗണ്ട് തിരിച്ചെടുക്കാൻ പുറത്തിറക്കിയ ‘ഡിസ്എഗ്രീ വിത്ത് ഡിസിഷൻ’ സംവിധാനവും പ്രവർത്തിച്ചില്ല.

By newsten