മുംബൈ: ആഭ്യന്തര സൂചികകൾ നേട്ടം കൊയ്യുന്നു. തുടർച്ചയായ നാലാം സെഷനിലടം ഉയർന്ന നിലയിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 374.76 പോയിന്റ് അഥവാ 0.62 ശതമാനം ഉയർന്ന് 61,121.35 ലും നിഫ്റ്റി 133.20 പോയിന്റ് അഥവാ 0.74 ശതമാനം ഉയർന്ന് 18,145.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1,765 ഓഹരികൾ വിപണിയിൽ മുന്നേറി. 1,579 ഓഹരികൾ ഇടിഞ്ഞു. 129 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
അദാനി എന്റർപ്രൈസസ്, ദിവിസ് ലാബ്സ്, എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ ആക്സിസ് ബാങ്ക്, യുപിഎൽ, ഐഷർ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി എന്നിവ നഷ്ടം നേരിട്ടു.