ആളുകൾക്ക് പലതരം വിചിത്രമായ പെരുമാറ്റങ്ങളും ഉണ്ട്. ഒരു മനുഷ്യൻ വിനോദത്തിനായി ചെയ്തത് ഇല്ലാത്ത ഒരു എയർപോർട്ടിൻ്റെ സൈൻ ബോർഡ് ഉണ്ടാക്കി വഴിയിൽ സ്ഥാപിച്ചതാണ്. വാസ്തവത്തിൽ, ആ ബോർഡിൽ പറയുന്ന ഒരു വിമാനത്താവളം ലോകത്ത് എവിടെയും ഇല്ല. എന്നിരുന്നാലും, ഇപ്പോൾ, 20 വർഷത്തിന് ശേഷം, തന്‍റെ തമാശ അവസാനിപ്പിക്കാൻ പോകുകയാണെന്ന് അദ്ദേഹം പറയുന്നു. ബോർഡ് നീക്കാൻ പോകുകയാണിയാൾ.
ലാൻഡെഗ്ലി ഇന്‍റർനാഷണൽ എന്നെഴുതിയ ബോർഡ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പോവിസ് ഗ്രാമത്തിനടുത്തുള്ള റോഡിലാണ് നിൽക്കുന്നത്. ഉടമ 25,000 പൗണ്ട് ചെലവഴിച്ചാണ് ബോർഡ് സ്ഥാപിച്ചത്. മാത്രവുമല്ല, ഈ കാലമത്രയും നശിച്ചു പോവാതിരിക്കാനും പണം ചെലവാക്കി. എന്നാൽ ഇപ്പോൾ അദ്ദേഹം ബോർഡ് മാറ്റാൻ പോവുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബോർഡിനനുസരിച്ച് പോയാൽ വിമാനത്താവളത്തിന് പകരം വിശാലമായ ഒരു വയലിൽ ആണ് എത്തുക. നിക്കോളാസ് വൈറ്റ്ഹെഡ് എന്ന മാധ്യമ പ്രവർത്തകനാണ് ഈ സാങ്കൽപ്പിക വിമാനത്താവള ബോർഡിന് പിന്നിൽ.