ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (എഫ്ഐസിഎ) പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ലിസ സ്തലേക്കർ. സ്വിറ്റ്സർലൻഡിലെ ന്യോണിൽ നടന്ന എഫ്ഐസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് 2013 ലെ വനിതാ ലോകകപ്പ് ജേതാവിനെ പ്രസിഡൻ്റായി പ്രഖ്യാപിച്ചത്.
മുൻ അണ്ടർ 19 താരവും പിന്നീട് ഇംഗ്ലണ്ട് താരവുമായ വിക്രം സോളങ്കിയുടെ പിൻഗാമിയായാണ് സ്തലേക്കർ എത്തുന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനവും ആവേശവുമുണ്ടെന്ന് ലിസ സ്തലേക്കർ പറഞ്ഞു.