Spread the love

നേപ്പാളിൽ തകർന്നുവീണ താര എയറിന്റെ 9 എൻഎഇടി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന 22 യാത്രക്കാരും മരിച്ചതായാണ് പ്രാഥമിക വിവരം.

വിമാനം പൂർണമായും തകർന്നിരിക്കുന്നു. ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്യുന്നതിനു ആറ് മിനിറ്റ് മുമ്പാണ് വിമാനം തകർന്നതെന്നാണ് കരുതുന്നത്. സനോസർ എന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്. നേപ്പാൾ സൈന്യം രക്ഷാപ്രവർ ത്തനം പുനരാരംഭിച്ചിരുന്നു. സ്ഥലം കൃത്യമായി കണ്ടെത്തിയ ശേഷം കാൽനടയായി ഒരു സംഘവും വിമാനമാർഗം ഒരു സംഘവും സ്ഥലത്തെത്തി. അവർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

By newsten