നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനോട് മടക്ക ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ മെയ് 30ന് മടക്കയാത്രയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയ വിമാനടിക്കറ്റ് ഇന്നലെ വിജയ് ബാബുവിൻറെ അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരാക്കി. കേസ് ഇന്ന് പരിഗണിക്കുമെന്ന് പിന്നീട് അറിയിച്ചിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തി വിജയ് ബാബു ഹൈക്കോടതിയിൽ ഉപഹർജി നൽകി. പരാതിക്കാരിയായ നടി അയച്ച വാട്സാപ്പ് ചാറ്റുകൾ, സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ മുദ്രവച്ച കവറിൽ നൽകിയിട്ടുണ്ട്.